ബഹ്‌റൈൻ ഫ്രണ്ട്സ് ഓഫ് അടൂരിന്റെ പ്രവർത്തനങ്ങൾ മഹത്തരം: ചിറ്റയം ഗോപകുമാർ

WhatsApp Image 2023-04-29 at 2.48.57 PM

മനാമ: ബഹ്‌റൈനിലെ അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായി 2005 ൽ പ്രവർത്തനം ആരംഭിച്ചു 18 വർഷം പിന്നിട്ട ഫ്രണ്ട്സ് ഓഫ് അടൂർ ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ അടൂർ ഫെസ്റ്റ് 2K23 ഏപ്രിൽ 28 ആം തീയതി വെള്ളിയാഴ്ച സെഗയിലുള്ള KCA ഹാളിൽ വെച്ചു നടത്തുകയുണ്ടായി. കേരള നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറും അടൂർ MLA യുമായ ചിറ്റയം ഗോപകുമാർ MLA മുഖ്യ അതിഥിയായിരുന്നു

താലപ്പൊലിയേന്തിയ കുട്ടികളുടെ സാന്നിധ്യത്തിൽ മുഖ്യ അതിഥിയെ വേദിയിലേക്ക് ആനയിച്ചു. അതിനു ശേഷം പ്രസ്ഥാനം പ്രസിഡന്റ് ബിജുകോശി മത്തായിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അടൂർ ഫെസ്റ്റ് 2K23 യുടെ ജനറൽ കൺവീനർ അനു കെ വർഗീസ് ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് മുഖ്യ അഥിതി ആയിരുന്ന കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ യോഗം ഉത്‌ഘാടനം ചെയ്തു. തദവസരത്തിൽ ലോക കേരളസഭ അംഗം രാജു കല്ലുംപുറം, ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാൻ, രാജേന്ദ്രകുമാർ നായർ, ജോൺസൻ കല്ലുവിളയിൽ, സ്റ്റാൻലി അബ്രാഹം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രസ്ഥാനം ജനറൽ സെക്രട്ടറി ബിജുമോൻ P Y വന്നുചേർന്ന ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

പ്രസ്ഥാനത്തെ കഴിഞ്ഞ പതിനെട്ടു വർഷകാലം നയിച്ചവരെയും അടൂർ ഫെസ്റ്റിന് വേണ്ട എല്ലാ സഹായവും ചെയ്ത മുഖ്യ സ്പോൺസഴ്സിനെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകയും അടൂർ മണക്കാല സ്വദേശിയുമായ കുമാരി അതേന മറിയം അനിഷിനെയും മൊമെന്റോ നൽകി തദവസരത്തിൽ ആദരിച്ചു. പ്രോഗ്രാം കൺവീനർ ജോബി കുരിയൻ യോഗം നിയന്ത്രിച്ചു

പൊതുസമ്മേളനത്തിനു ശേഷം കലാസ്വാദകരുടെ മനം കവരുന്ന ഒട്ടനവധി നൃത്തനൃത്യങ്ങൾ, മാജിക് ഷോ, ബഹ്‌റൈനിലെ പ്രമുഖ മ്യൂസിക് ബ്രാൻഡായ Unigrad Acoustics ന്‍റെ നേതൃത്യത്തിൽ കാണികളെ ഹരം കൊള്ളിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളുമായി ഗാന സന്ധ്യ, തുടങ്ങി ഒട്ടനവധി പ്രോഗ്രാമുകൾ വേദിയിൽ അരങ്ങേറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!