മനാമ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മെയ് നാലിന് ബഹ്റൈനിലെത്തും. മെയ് ഒന്നു മുതല്‍ മൂന്ന് വരെ നടക്കുന്ന സൗദി അറേബ്യ സന്ദർശനത്തിനു ശേഷമാണ് അദ്ദേഹം ബഹ്റൈനിലെത്തുന്നത്. മെയ് നാലിനു വൈകിട്ട് ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സമൂഹവുമായി മന്ത്രി സംവദിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ബഹ്റൈനിലെ വിവിധ വകുപ്പ് മന്ത്രിമാരുമായും മറ്റു പ്രമുഖരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളുമായും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
മെയ് അഞ്ച് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്‍ഡോ ബഹ്റൈന്‍ നൃത്ത- സംഗീതോത്സവം മന്ത്രി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അന്ന് രാത്രി തന്നെ മന്ത്രി ഡല്‍ഹിക്ക് മടങ്ങും.