മനാമ: മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്രസ്സ പ്രവേശനോത്സവം പ്രസിഡന്റ് ബാങ്ക് റോഡ് അഷ്‌റഫിന്റെ അധ്യക്ഷതയിൽ അബ്ദുൽ റസാഖ് നദ്‌വി ഉസ്താദ് ഉദ്ഘാടനം നിർവഹിച്ചു. ഒന്ന് മുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്തു.
ഇബ്രാഹിം തിക്കോടി, ജംഷീദ് അലി,മുഹമ്മദ് ബഷീർ മുസ്‌ലിയാർ തുടങ്ങിയവർ പരിപാടിക്ക് ആശംസയർപ്പിച്ചുകൊണ്ട് സംസാരിച്ചു. സമസ്തയുടെയും കെ.എം.സി.സിയുടെ നേതാക്കളായ അബ്ദുൽ റഷീദ് തുളിപ്പ്, ശറഫുദ്ധീൻ മാരായ മംഗലം, സിറാജ് തുളിപ്പ്, ഷൈജൽ നരിക്കോത്ത്, സയ്യിദ് മുഹമ്മദ് തങ്ങൾ, തടായിൽ അബ്ദുൽ അസീസ്, സിറാജുദ്ധീൻ, സാബിത്, നിസാർ കുനിയിൽ, ഫൈസൽ, നിസാർ ഇരിട്ടി തുടങ്ങിയവർ സംബന്ധിച്ചു. പ്രധാനാധ്യാപകൻ അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും,മുഹമ്മദ് ലിബാൻ നന്ദിയും പറഞ്ഞു.