bahrainvartha-official-logo

ഐവൈസി ഇന്റർനാഷണൽ ഭാരവാഹികളെ പ്രഖ്യാപിച്ചു; നിസാർ കുന്നുംകുളത്തിങ്കൽ ചെയർമാൻ, ബേസിൽ നെല്ലിമറ്റം ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി

New Project - 2023-05-04T121341.730

മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയർമാനായി നിസാർ കുന്നുംകുളത്തിങ്കലിനെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ബേസിൽ നെല്ലിമറ്റത്തെയും തിരഞ്ഞെടുത്തു. ഫിറോസ് നങ്ങാരത്ത് ആണ് ട്രഷറർ.

സൽമാനുൽ ഫാരിസ്, ജിതിൻ പരിയാരം, എബിയോൺ അഗസ്റ്റിൻ എന്നിവരാണ് വൈസ് ചെയർമാൻമാർ . ഹരി ഭാസ്കർ സംഘടനയുടെ ഔദ്യോഗിക വ്ക്താവ്. ഫാസിൽ വട്ടോളി,സുനിൽ ചെറിയാൻ,റംഷാദ് അയിലക്കാട്,നിധീഷ് ചന്ദ്രൻ എന്നിവരാണ് മറ്റ് ജനറൽ സെക്രട്ടറിമാർ.

നാല് വിങ്ങുകൾക്കും കോഡിനേറ്റർ മാരെയും തിരഞ്ഞെടുത്തു. സച്ചിൻ ഹെന്ററി(സോഷ്യൽ മീഡിയ), അൻസാർ ടി ഇ (ലീഗൽ സെൽ), മുഹമ്മദ് റസാഖ് (സ്പോർട്സ് & കൾച്ചറൽ), അനസ് റഹിം(മെഡിക്കൽ). സംഘടനയുടെ പ്രഥമ കമ്മറ്റിയാണ് നിലവിൽ വന്നിരിക്കുന്നത്. സംഘടനയുടെ ഗ്ലോബൽ ഹെഡ് യാഷ് ചൗധരിയും, ഫ്രഡ്‌ഡി ജോർജും ചേർന്നാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!