മനാമ: ബഹ്റൈനിൽ അന്തരിച്ച ഐ.സി.എഫ് സൽമാബാദ് സെൻട്രൽ പ്രസിഡന്റ് നിസാമുദ്ദീൻ ഹിഷാമിയുടെ രണ്ടാം അനുസ്മരണം സംഘടിപ്പിച്ചു.
സൽമാബാദ് മദ്റസ ഹാളിൽ നടന്ന പരിപാടിയിൽ ഐ.സി.എഫ് നാഷനൽ ദഅവ പ്രസിഡന്റ് അബൂബക്കർ ലത്തീഫി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹീം സഖാഫി വരവൂർ അധ്യക്ഷത വഹിച്ചു. ഷാജഹാൻ കൂരിക്കുഴി, അഷ്റഫ് കോട്ടക്കൽ, ശുക്കൂർ കോട്ടക്കൽ, അർഷാദ് ഹാജി, ഷഫീഖ് മുസ്ലിയാർ, അക്ബർ കോട്ടയം, നൗഷാദ്, റഹിം താനൂർ, മുനീർ സഖാഫി, ഹുസൈൻ സഖാഫി കൊളത്തൂർ എന്നിവർ സംബന്ധിച്ചു. ഹംസ ഖാലിദ് സഖാഫി സ്വാഗതവും അബ്ദുല്ല രണ്ടത്താണി നന്ദിയും പറഞ്ഞു.