bahrainvartha-official-logo
Search
Close this search box.

ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി വോയ്‌സ് ഓഫ് ആലപ്പിയുടെ ആദ്യ രക്തദാനക്യാമ്പ്

WhatsApp Image 2023-05-13 at 6.55.22 PM

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി സൽമാനിയ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നൂറിലധികം അംഗങ്ങൾ രക്തദാനം നടത്തി. രാവിലെ 7.00 ന് ആരംഭിച്ച ക്യാമ്പിൽ 11.20 ന് രെജിസ്ട്രേഷൻ അവസാനിപ്പിച്ചെങ്കിലും ബ്ലഡ് ഡൊണേഷൻ ഉച്ചയ്ക്ക് 1.30 വരെ നീണ്ടുനിന്നു. ബഹ്‌റൈനിലെ അനാഥരുടെ പിതാവ്, ബാബ ഖലീൽ എന്ന് വിളിപ്പേരുള്ള ഖലീൽ അബു ദൈലാമി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു.

ബ്ലഡ് ഡൊണേഷന്റെ ഭാഗമായി നടന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു. ട്രീ ഓഫ് ലൈഫ് ചാരിറ്റി ഗ്രൂപ്പ് ചെയർമാൻ ഖലീൽ അബു ദൈലാമി, വൈസ് ചെയർമാൻ ജമീൽ ശിഹാബ്, വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, രക്ഷാധികാരികളായ സഈദ് റമദാൻ നദ്‌വി, അനിൽ യു കെ എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലഡ് ഡൊണേഷൻ കൺവീനർ ജോഷി നെടുവേലിൽ നന്ദി പറഞ്ഞു. അമ്പത്തഞ്ചാമത്തെ പ്രാവശ്യം ബ്ലഡ് ഡൊണേഷൻ നടത്തിയ വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ പ്രെസിഡന്റ് സുരേഷ് പുത്തെൻവിളയിലിനെ ചടങ്ങിൽ വച്ച് ബാബഖലീൽ പൊന്നാട അണിയിച്ച് ആദരിച്ചു. ജോയിൻ കൺവീനർമാരായ അജു കോശി, പ്രസന്നകുമാർ, വോയ്‌സ് ഓഫ് ആലപ്പി ട്രഷറർ ഗിരീഷ് കുമാർ, ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളം, മെമ്പർഷിപ്പ്‌ സെക്രെട്ടറി ജിനു കൃഷൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ലിബിൻ സാമുവൽ, അനൂപ് മുരളീധരൻ, ലിജോ കുര്യാക്കോസ്, സന്തോഷ് ബാബു, അജിത്കുമാർ, സനിൽ വള്ളികുന്നം, ഏരിയ കമ്മറ്റി ഭാരവാഹികളായ അനിൽ തമ്പി, കെ കെ ബിജു, അനന്ദു സി ആർ, അൻഷാദ് റഹീം, ഫൻസീർ ബഷീർ, മുബാഷ് റഷീദ്, നിഥിൻ ഗംഗ, ടോജി തോമസ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!