മനാമ: തുമ്പമൺ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സൗദിയ ചാപ്റ്ററിന്റെ 2023 വർഷത്തെ കുടുംബ സംഗമവും വിഷു ഈസ്റ്റർ ഈദ് ആഘോഷവും അൽദാർ ഐലന്റിൽ വച്ച് മെയ് 12 വെള്ളിയാഴ്ച രാവിലെ11 മണി മുതൽ നടത്തുകയുണ്ടായി.
കുട്ടികളുടെ കലാപരിപാടികളും മൊൻസി ബാബുവിന്റെ ഗാനമേളയും അരങ്ങേറി. അൽദാറിലെ കുടുംബ സംഗമം വേറിട്ട ഒരനുഭമായിരുന്നു എന്ന് അസോസിയേഷൻ അംഗങ്ങൾ വിലയിരുത്തി. പ്രോഗ്രാം കൺവിനർ ബിബിൻ ബാബു നന്ദിയും പ്രസിഡന്റ് ജോജി മാത്യൂ സെക്രട്ടറി കണ്ണൻ രക്ഷാധികാരി വർഗീസ് മോടിയിൽ പ്രകാശ് കോശി അനിൽ കൊന്നാത്ത് ജയൻ അജീഷ് ജിനു ഡെന്നി എന്നിവർ ആശംസകളർപ്പിച്ചു