മനാമ: പത്താം ക്ളാസ്സ് പരീക്ഷയില്‍ ബഹ്റൈനില്‍ സ്കൂളുകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നാമതെത്തിയ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി കൃഷ്ണ രാജീവ് വെള്ളിക്കോത്തിനെ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ആദരിച്ചു.
ലാല്‍കെയേഴ്സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത്ത് നന്ദിയും പറഞ്ഞു .
അല്‍റബീഹ് മെഡിക്കല്‍ സെന്‍റര്‍ സാരഥി നൗഫല്‍ കൃഷ്ണരാജീവിന് ഉപഹാരം കൈമാറി. വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാവിഭാഗം പ്രസിഡണ്ട് സന്ധ്യാരാജേഷ് , സാമൂഹ്യപ്രവര്‍ത്തകരായ കാത്തു സച്ചിന്‍ദേവ്, ലിന്‍ഡ മാത്യു എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു .
ലാല്‍ കെയേഴ്സ് ഭാരവാഹികളായഅരുണ്‍.ജി.നെയ്യാര്‍, ഡിറ്റോ ഡേവിസ്, തോമസ് ഫിലിപ്പ്, വിഷ്ണു വിജയന്‍, വിപിന്‍, ഗോപേഷ് അടൂര്‍, ബിപിന്‍, ഹരികൃഷ്ണന്‍, സുബിന്‍, പ്രജില്‍ പ്രസന്നന്‍, ജയ്സണ്‍, രഞ്ജിത്, വൈശാഖ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു .