പ്രവാസി വെൽഫെയർ – കരിയർ മാർഗ്ഗനിർദേശ വെബിനാർ 24ന്

New Project - 2023-05-23T092243.654

മനാമ: 10 +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കായി പ്രവാസി വെൽഫെയർ ഉപരിപഠന – കരിയർ മാർഗ്ഗനിർദേശ വെബിനാർ സംഘടിപ്പിക്കുന്നു. മെയ് 24 ബുധനാഴ്ച വൈകുന്നേരം 7.00 ന് ഗൂഗിൾ മീറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാറിന് ഉപരിപഠന – കരിയർ ഗൈഡൻസ് മേഖലകളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഉപദേശ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന കരിയർ ആചാര്യ ജമാലുദ്ദീൻ മാളിക്കുന്ന് നേതൃത്വം നൽകും.

പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ പ്രവാസി വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും കുട്ടികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട ആകുലതകൾക്ക് പരിഹാരവും മാർഗനിർദേശവും നൽകാൻ ഈ വെബിനാർ പ്രയോജനപ്രദമായിരിക്കും എന്ന് പ്രവാസി വെൽഫെയർ കരിയർ ഗൈഡൻസ് സെക്രട്ടറി ഷിജിന ആഷിക് അറിയിച്ചു. 10 +2 കഴിഞ്ഞ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം, പുതിയ ജോലി സാധ്യതകൾ എന്നീ വിഷയങ്ങളിൽ സംശയങ്ങൾ തൽസമയം തീർക്കാൻ സഹായകമാകുന്ന രീതിയിലാണ് വെബിനാർ ഒരുക്കിയിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് 36948600 | 38097331 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Meet Link:
https://meet.google.com/jor-fhwj-qec

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!