കെ എം ഭാസ്ക്കരന് ജനതാ കൾച്ചറൽ സെൻറർ യാത്രയയപ്പ് നൽകി

WhatsApp Image 2023-05-24 at 3.53.50 PM

മനാമ: നീണ്ട 4 വർഷ കാലത്തെ ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ജെ.സി.സി അംഗവും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ വടകര മണിയൂർ സ്വദേശി കെ.എം ഭാസകരന് ജനതാ കൾച്ചറൽ സെൻ്റർ ബഹ്റൈൻ കമ്മിറ്റി യാത്രയയപ്പ് നൽകി. ബഹ്റൈൻ റോയൽ ഫ്ളൈയിറ്റ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.

ജെ.സി.സി ബഹ്റൈൻ പ്രസിഡൻറ് നജീബ് കടലായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നികേഷ് വരപ്രത്ത്, ജയരാജ്, സന്തോഷ് മേമുണ്ട, ടി.പി വിനോദൻ, ദിനേശൻ അരീക്കൽ , വി.പി ഷൈജു ,ജയപ്രകാശൻ, ജിബിൻ, ശശീന്ദ്രൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . യോഗത്തിൽ പൊന്നാട അണിയിക്കുകയും മെമെന്റോ നല്കുകയും ചെയ്തു.

യാത്രയപ്പിന് ഭാസ്കരൻ നന്ദി പ്രകാശിപ്പിക്കുകയുംതന്റെ 41 വർഷത്തെ പ്രവാസ അനുഭവങ്ങൾ പങ്കു വെച്ചു സംസാരിക്കുകയും ചെയ്തു. പ്രിഭിലാഷ്, വിപിൻ ലാൽ, അഭിത്ത്, സുരേഷ്, സി.കെ വിനോദൻ, റെജി തോമസ്, ബിജു, രാജൻ എളവന തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ജിബിൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രജീഷ് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!