മനാമ: സമസ്ത ബഹ്റൈൻ ഹൂറ തഅലീമുൽ ഖുർആൻ മദ്രസ പി ടി എ കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിഴായ്ച ഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസ ഹാളിൽ വെച്ചു നടന്ന PTA മീറ്റിങ്ങ് അസ്ലം ഹുദവി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സൂഫി മുസ്ല്യാർ അദ്ധ്യക്ഷനായിരുന്നു. SYS കണ്ണൂർ ജില്ല ജോ: സെക്രട്ടറി അബ്ദുൽ ഖാദർ അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. ഇസ്മായിൽ CC , നൂറുദ്ധീൻ KP തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മുനീർ കൊടുവള്ളി സ്വാഗതവും നൗഫൽ മാഹി നന്ദിയും പറഞ്ഞു.
പുതിയ കമ്മറ്റിയെ യോഗം ഐക്യഖണ്ഡേന തിരഞ്ഞെടുത്തു. പ്രസിഡന്റ് :അബാസ്, ജനറൽ സെക്രട്ടറി : മുസമ്മിൽ, ട്രഷറർ : നൗഷാദ്, വൈസ് പ്രസിഡന്റുമാർ : സൈനുദ്ധീൻ തങ്ങൾ, ജസ്ലു, ജംഷീർ, മുഹമ്മദ് കുഞ്ഞി, ജോ: സെക്രട്ടറിമാർ : ഷമീം, റഫീഖ്, മുഹമ്മദ് കാസർഗോഡ്, നഹാസ് എന്നിവർ പുതിയ കമ്മറ്റിയുടെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.