മനാമ: ഫർണിഷിങ് ഫാബ്രിക്സ് രംഗത്തെ ജിസിസിയിലെയും ഇന്ത്യയിലെയും പ്രമുഖ ബ്രാൻഡ് ആയ കലിമ എം കെ എ ഗ്രൂപ്പിന് ലോകത്ത് ഏറ്റവും കൂടുതൽ വൈവിധ്യ നിറങ്ങളിലുള്ള ഫർണിഷിങ് ഫാബ്രിക്സ് കാറ്റലോഗ് പുറത്തിക്കിയതിന് അറേബ്യൻ വേൾഡ് റെക്കോർഡ്സ് അവാർഡ് ലഭിച്ചു.
മെയ് 26 ന് ദുബായ് ഹെൽത്ത് കെയർ സിറ്റി യിൽ വെച്ചു നടന്ന ചടങ്ങിൽ കലിമ എം കെ എ ഗ്രൂപ്പിന് വേണ്ടി ചെയർമാനും മാനേജിങ് ഡയറക്ടറും ആയ ഡോ:മുഹമ്മദ് കെ മാനുട്ടി അവാർഡ് ഏറ്റ് വാങ്ങി, നാളിതു വരെ കലിമ ഗ്രൂപ്പിനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു,അൽ അജ്മാനി ചാരിറ്റി ഫൌണ്ടേഷൻ ബോർഡ് മെമ്പർ ഷെയ്ഖ് മുഹമ്മദ് ഹമദ് ദൽവാൻ അൽ കെത്ബി ആണ് അവാർഡ് സമ്മാനിച്ചത്,മറ്റു വീശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു..