മനാമ: ആഗോള നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ നവകേരള ബഹ്‌റൈന്‍ മീഡിയ സിറ്റിയുമായി സഹകരിച്ച് നടത്തിയ ‘സ്‌നേഹസ്പര്‍ശം 2023’ പരിപാടി വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ബഹ്‌റൈനിലെ സാംസ്‌കാരിക ഭൂമികയ്ക്ക് അലങ്കാരമായ അടയാളപ്പെടുത്തലായി മാറി.
പരിപാടിയുടെ മുഖ്യാതിഥിയായി എത്തിയ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വത്തിന്റെ ഉദ്ഘാടന പ്രസംഗം സദസ്സിനും ആദരവേറ്റുവാങ്ങിയ നഴ്‌സസ് സമൂഹത്തിനും നവ അനുഭവമായി മാറുകയായിരുന്നു. മലയാളി നഴ്‌സുമാര്‍ കേരളത്തിന്റെ അംബാസഡര്‍മാരാണെന്നും ഫ്‌ളോറന്‍സ് നൈറ്റിന്‍ഗേലിനൊപ്പം എഴുതി ചേര്‍ക്കേണ്ട പേരാണ് ലിനിയുടേതെന്നും ബിനോയ് വിശ്വം എം.പി.പറഞ്ഞു. ചടങ്ങില്‍ നാല്‍പതോളം നഴ്‌സുമാരെയാണ് മെമെന്റോയും പ്രത്യേക സമ്മാനങ്ങളുമായ് ആദരിച്ചത്. സേവനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട നഴ്‌സുമാരോടുള്ള ആദര സൂചകമായി ഒരു നിമിഷം ലൈറ്റുകള്‍ അണച്ച് മൊബൈല്‍ ടോര്‍ച്ച് കത്തിച്ച് ചടങ്ങില്‍ പങ്കെടുത്തവര്‍ എഴുന്നേറ്റ് നിന്നു.
ബിനോയ് വിശ്വത്തോടൊപ്പം ബഹ്‌റൈന്‍ എം.പി ഹസന്‍ ഈദ് ബുക്കാമസ് ബഹ്‌റൈന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി ബത്തൂല്‍ മുഹമ്മദ് ദാദാ ബായ്, ഇന്ത്യന്‍ എംബസ്സി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്‌ലം എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ബഹ്‌റൈന്‍ നവകേരള പ്രസിഡന്റ് എന്‍.കെ.ജയന്‍ അധ്യക്ഷത വഹിച്ച ഔദ്യോദിക പരിപാടിയില്‍ സെക്രട്ടറി എ.കെ.സുഹൈല്‍ സ്വാഗതം ആശംസിച്ചു. ലോക കേരള സഭാംഗം ഷാജി മൂതല, ഫാദര്‍ ഡേവിസ് ചിറമേല്‍, സ്വാഗത സംഘം ചെര്‍മാന്‍ ബിജു ജോണ്‍, വനിതാ വിഭാഗം പ്രതിനിധി അബിത സുഹൈല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്വാഗത സംഘം കണ്‍വീനര്‍ ജേക്കബ് മാത്യു നന്ദി പറഞ്ഞു. ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. രാജീവ് വെള്ളിക്കോത്തിന്റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടിയില്‍ ബഹ്‌റൈനിലെ മികച്ച കലാപ്രതിഭകളും നവകേരള കുടുംബാംഗങ്ങളും പങ്കെടുത്തു.
എസ്.വി. ബഷീര്‍, അസീസ് ഏഴംകുളം, പ്രവീണ്‍ മേല്‍പ്പത്തൂര്‍, ശ്രീജിത്ത് മൊകേരി, സുനില്‍ ദാസ്, എം.സി. പവിത്രന്‍, രാമത്ത് ഹരിദാസ്, ലസിത ജയന്‍, ഷിദ പ്രവീണ്‍, ജിഷ ശ്രീജിത്ത്, പി.വി.കെ.സുബൈര്‍, ഇ.പി.അബ്ദുള്‍ റഹ്‌മാന്‍, എം.എ സഗീര്‍, ആര്‍.ഐ.മനോജ് കൃഷ്ണന്‍, രാജ്കൃഷ്ണ, അനു യൂസഫ് വിവിധ മേഖല കമ്മിറ്റി ഭാരവാഹികളും സ്വാഗത സംഘം അംഗങ്ങളും നേതൃത്വം നല്‍കി.