മനാമ: ബഹ്‌റൈനില്‍ പുതുതായി രൂപീകരിച്ച ഫ്രൈഡേ കോര്ട്ട് ക്രിക്കറ്റ് ടീം (Friday Court Cricket Team) ജേഴ്‌സി പ്രകാശനം ചെയ്തു. അൽ റബീഹ് മെഡിക്കൽ സെന്ററാണ് ജേഴ്‌സി സ്പോൺസർ ചെയ്തത്. മേയ് 25-ന് അൽ റബീഹ് മെഡിക്കൽ സെന്റർ, മനാമയിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ നൗഫൽ അടാട്ട് ടീം മാനേജർ അതുലിന് കൈമാറിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
ചടങ്ങിൽ മാർക്കറ്റിങ് മാനേജർ ഷൈജാസ് അഹ്മദ്, സി.എഫ്.ഒ മുഹമ്മദ് ആഷിഖ്, ഓപറേഷൻ മാനേജർ ഫാസിൽ, പർച്ചേസ് മാനേജർ അസ്കർ, പേഷ്യന്റ് റിലേഷൻ മാനേജർ സഹൽ, ഫിനാൻസ് മാനേജർ ലബീബ്, നൗഫൽ (മാർക്കറ്റിങ്), ഹസൽ (ബിസിനസ് ഡെവലപ്മെന്റ്), ഫ്രൈഡേ കോർട്ട് ക്രിക്കറ്റ് ടീം അംഗങ്ങൾ പങ്കെടുത്തു.