പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ പൊന്നോത്സവ് 2K23 നാളെ

New Project - 2023-06-08T081719.136

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ  ബഹ്‌റൈൻ ചാപ്റ്റർ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊന്നോത്സവ് 2K23″ നാളെ ജൂൺ 9 വെള്ളിയാഴ്ച്ച സഗയ്യ കെ സി എ ഹാളിൽ വെച്ച് വൈകീട്ട്  3 മണി മുതൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കുടുംബ സംഗമം, കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ, പൊതു സമ്മേളനം, സ്നേഹാദരവ്‌, ഗാനമേള, നാസിക് ഡോൾ, മെഗാ ഒപ്പന, ക്ലാസ്സിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്,
സ്റ്റാൻഡ് അപ് കോമഡി, നാടൻ പാട്ടും നൃത്തവും, കലാശക്കൊട്ട്,  പൊന്നാനി തനിമയുടെ രുചി കൂട്ടുകൾ കൊണ്ട് തയ്യാറാക്കിയ പലഹാര മേളയും  പൊന്നോത്സവിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. ബഹ്‌റൈനിലെ സ്കൂളുകളിൽ നിന്നും പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ പൊന്നാനി താലൂക്കിലെ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി അനുമോദിക്കുമെന്നും ഭാരവാഹികളായ
ഹസൻ വി എം മുഹമ്മദ്‌ (പ്രസിഡണ്ട്), ഫസൽ പി കടവ് (ജനറൽ സെക്രട്ടറി), സദാനന്ദൻ കണ്ണത്ത് (ട്രഷറർ), ജഷീർ മാറൊലി (കൺവീനർ), മുഹമ്മദ്‌ മാറഞ്ചേരി (കോർഡിനേറ്റർ) എന്നിവർ പറഞ്ഞു.

ബഹറൈനിലെ പൊന്നാനി താലൂക്ക് നിവാസികളെല്ലാം  പരിപാടിയിൽ പങ്കെടുക്കണമെന്നും   സംഘാടക സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 37256772, 33863401 എന്നീ നമ്പറിൽ ബന്ധപ്പെടുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!