കണ്ണൂർ വിമാനത്താവള അവഗണനക്കെതിരെ ജനകീയ ഐക്യനിര ഉയരണം – പ്രവാസി വെൽഫെയർ ബഹുജനസംഗമം 

New Project - 2023-06-18T120121.814
മനാമ: ഉത്തര മലബാറിന്റെ യാത്ര ദുരിതങ്ങൾക്ക് അറുതിവരുത്തി വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകിയ കണ്ണൂർ  വിമാനത്താവളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണനക്കെതിരെ  ജനകീയ ഐക്യനിര ഉയരണം എന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച പ്രവാസി ബഹുജന സംഗമം ഐകകണ്ഠേന അഭിപ്രായപ്പെട്ടു. യാത്രാ സൗകര്യമെന്നതിലുപരിയായി ഉത്തര മലബാറിൻ്റെ വികസനത്തിന് വലിയ സംഭാവന നൽകിയ കണ്ണൂർ വിമാനത്തവാളത്തിൽ നിന്നും വിദേശ വിമാനങ്ങൾക്ക് സർവീസുകൾ അനുവദിക്കണമെന്ന് പ്രവാസി ബഹുജന സംഗമം ഉത്ഘാടനം ചെയ്ത പ്രവാസി  വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. അതോടൊപ്പം ഏതൊരു സാധാരണ പ്രവാസിക്കും ആശ്രയിക്കുവാൻ കഴിയുന്ന തലത്തിൽ വിമാന കൂലി നിയന്ത്രിക്കുവാനും ഉത്തരവാദപ്പെട്ടവർ തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ വിമാന സർവീസുകൾക്ക് അനുമതി നൽകേണ്ട പോയിന്റ് ഓഫ് കാൾ നേടിയെടുക്കാൻ  രാഷ്ട്രീയമായും നിയമപരമായും തയ്യാറാകണമെന്ന് വിമാനത്തവളത്തിന്റെ നാൾവഴികൾ വിശദമാക്കി സംസാരിച്ച സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് പറഞ്ഞു.

 

വടക്കൻ ഭാഗത്തോടുള്ള കേരളത്തിൻറെ കാലങ്ങളായുള്ള അവഗണനയുടെ മറ്റൊരു പതിപ്പാണ് ഇന്ത്യയുടെ തെക്കുഭാഗതതുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ രാജീവ് വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു. ബഹറൈനിലെ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കണ്ണൂർ വിമാനത്താവളം വിഷയം കൊണ്ടുവന്ന പ്രവാസി വെൽഫെയറിനെ അഭിനന്ദിച്ച അദ്ദേഹം കണ്ണൂരിൽ ഇത്രയധികം രാഷ്ട്രീയ നേതാക്കൾ ഉണ്ടായിട്ടും വിമാനത്താവളത്തോടുള്ള അവഗണന തുടരുന്നത് അതിൻറെ ഉദാഹരണമാണ്. കൂട്ടായ പരിശ്രമത്തിലൂടെ കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ എല്ലാവരും ഒന്നിക്കണമെന്ന് തുടർന്ന് സംസാരിച്ച സാമൂഹിക പ്രവർത്തകൻ അൻവർ കണ്ണൂർ പറഞ്ഞു. എല്ലാം സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമാണ് കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന എന്ന് സാമൂഹിക പ്രവർത്തകൻ രാമത്ത് ഹരിദാസ് അഭിപ്രായപ്പെട്ടു. ഈ അവഗണനയ്ക്കെതിരെ കൂട്ടായ ജനകീയ ഇടപെടലുകളും നിയമ പോരാട്ടവും തുടങ്ങണമെന്ന് തുടർന്ന് സംസാരിച്ച സാമൂഹിക പ്രവർത്തകൻ മനോജ് വടകര അഭിപ്രായപ്പെട്ടു. വ്യത്യസ്ത വിഷയങ്ങൾ ഉന്നയിക്കുന്നതിലുപരി വിമാനത്താവളം നിലനിർത്തുക എന്നതിൽ ഫോക്കസ് ചെയ്യുകയാണ് വേണ്ടതെന്നു എം എം സുബൈർ അഭിപ്രയപെട്ടു. സാമൂഹിക പ്രവർത്തകരായ അജിത്ത് കുമാർ കണ്ണൂർ, രജീഷ് ഓഞ്ചിയം, സി എം മുഹമ്മദലി, ജയരാജ് വടകര, റഷീദ് മാഹി, സജിത്ത്  ഓഞ്ചിയം , സാജു രാം, യൂനുസ് സലീം, മൊയ്തു കണ്ണൂർ, എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ഉത്തര മലബാറിന്റെ വികസനത്തിനും ജനങളുടെ യാത്രാ ദുരിതം അവസാനിപ്പിക്കുവാനും  സഹായകരമായ കണ്ണൂർ വിമാനത്താവളം നിലനിർത്താൻ കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി വിശാലമായ പ്രവാസി ജനകീയ കൂട്ടായ്മ രൂപപ്പെടുത്താൻ സംഗമത്തിൽ പങ്കെടുത്തവർ തീരുമാനിച്ചു. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര നിയന്ത്രിച്ച പ്രവാസി സംഗമത്തിൽ മജീദ് തണൽ സ്വാഗതവും ഇർഷാദ് കോട്ടയം നന്ദിയും പറഞ്ഞു. പ്രവാസി വെൽഫയർ മനാമ സോണൽ പ്രസിഡൻ്റ് അബ്ദുല്ല  കുറ്റ്യാടി, ജനറൽ സെക്രട്ടറി റാഷിദ് കോട്ടക്കൽ, അനിൽ വി. ആറ്റിങ്ങൽ, ജാഫർ പി, ലത്തീഫ് കടമേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!