മനാമ: ബാപ്പയുടെ ആറാം വാർഷികം വിപുലമായി പ്രസിഡന്റ് അഷ്‌റഫ് എൻ.കെയുടെ അധ്യക്ഷതയിൽ സഗയ്യ റെസ്റ്റോറന്റിൽ വെച്ച് നടന്നു. ജനറൽ സെക്രട്ടറി അഷ്‌റഫ് പാടൂർ സ്വാഗതം പറഞ്ഞു. പ്രവാസി കൾച്ചറൽ അസ്സോസിയേഷൻ പ്രസിഡന്റും, ബാപ്പ ഫൗണ്ടർ മെമ്പറും, മുൻ പ്രസിഡന്റും ആയ ശംസുദ്ധീൻ സാഹിബ് മുഖ്യാതിഥിയായിരുന്നു. സലീം ചിറക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
റഫീക്ക് അബ്ദുള്ള, റഫീക്ക് അഹമ്മദ്, അബ്ദുൾ റസാഖ്, ഷമാസ്,അഫസൽ,അബ്ദുൾ ഗഫൂർ ആർ.എ.,സാദിക്ക്,ഷഹബാസ്, നാസർ എൻ. സി. അഫ്സർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഖുർആൻ പാരായണ മത്സരത്തിൽ അബ്ദുൾ ഗഫൂർ പാടൂർ അടക്കം എല്ലാ ബാപ്പ അംഗങ്ങളും പങ്കെടുത്തു. കുട്ടികളുടെ പ്രോഗ്രാം അഫ്സലും സമ്മാനദാനം ഷമാസും നിയന്ത്രിച്ചു.
തുടർന്ന് നടന്ന നോമ്പുതുറയിൽ നൂറ്റി മുപ്പതിൽ പരം ആളുകൾ പങ്കെടുത്തു.
ബഷീർ അമ്പലായി, അബ്ദുൾ ശുക്കൂർ ലുലു, അബ്ദുൾ ഗഫൂർ കെ.എം.സി.സി. തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. മുഖ്യാതിഥി ശംസുദ്ധീൻ സാഹിബ് ബാപ്പയുടെ പ്രവർത്തനങ്ങളിൽ സംതൃപ്തിയും സന്തോഷവും ഒപ്പം തന്നെ ബാപ്പയുടെ ഭാവി പദ്ധതികളും പങ്ക് വെച്ചു. റഫീക്ക് എൻ.സി.നന്ദി പറഞ്ഞു.