മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ മലയാളി സമൂഹത്തിനായി ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രാണ്ടിൽ സംഘടിപ്പിക്കുന്ന ബലി പെരുന്നാൾ ദിനത്തിലെ ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.
സഈദ് റമദാൻ നദ്‌വി രക്ഷാധികാരിയും പി.പി ജാസിർ ജനറൽ കൺവീനറുമാണ്. മൊയ്തു കാഞ്ഞിരോട് (വിഭവം), ജമാൽ ഇരിങ്ങൽ (മീഡിയ), മൂസ കെ ഹസൻ (സൗണ്ട്), മിൻഹാജ് (നഗരി സജ്ജീകരണം), അബ്ദുൽ ജലീൽ (സ്നാക്സ്), മുഹമ്മദ് മുഹിയുദ്ദീൻ (ലോജിസ്റ്റിക്), യൂനുസ് രാജ് (പ്രചരണം), സിറാജ് കിഴുപ്പുള്ളിക്കര (ഫോട്ടോ & വീഡിയോ), പി പി ജുനൈദ്, ഇർഫാൻ, അൽത്താഫ്, അജ്മൽ ശറഫുദ്ധീൻ, അബ്ദുൽ അഹദ്, ജൈസൽ, ബാസിം, ശൗക്കത്ത്, സഫീർ, അബ്ദുൽ നാസർ, അബ്ദുൽ ഹക്കീം, സമീർ കെ പി, സലാഹുദ്ദീൻ, ശാക്കിർ, സുബൈർ എം.എം, സാജിദ സലിം, അനീസ് വി.കെ, ഫാറൂഖ്, സമീർ ഹസൻ, അബ്ദുൽ ജലീൽ, ജാഫർ പൂളക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈദ് ഗാഹിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്നത്.