മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബി എം എസ് ടി രണ്ടാം വാർഷികം “ബ്രീസ് 2023” എന്ന പേരിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. ജൂൺ 29 വ്യാഴ്‌ച്ച വൈകീട്ട് അദ്ലിയ “ബാൻ സാങ് തായ് റസ്റ്റോറൻ്റ് ” ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം സാജു നവോദയ മുഖ്യ അതിഥിയായി ചടങ്ങ് ഉദഘാടനം ചെയ്ത് സംസാരിച്ചു. കൂട്ടായ്മയുടെ ആക്ടിംഗ് പ്രസിഡൻ്റും പ്രോഗ്രാം കൺവീനറുമായ ഷാജി ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
ഇഷിക പ്രദീപ് അവതാരകയായ പരിപാടിയിൽ പ്രശസ്ത പിന്നണി ഗായിക വിജിത ശ്രീജിത്തും ഫരീദും അവതരിപ്പിച്ച ഗാനമേള, മൊഞ്ചത്തീസ് ഒപ്പന ടീമിൻ്റെ ഒപ്പന,സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഘത്തിൻ്റെ നാടൻ പാട്ടുകൾ കൂടാതെ നിരവധി കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷത്തിന് മാറ്റ് കൂട്ടി.
കൂടാതെ സെയിൽ മേഖലയിൽ മുപ്പതു വർഷത്തിലേറെ ജോലി ചെയ്ത് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സൈമൺ തോമസ്സിനെ പൊന്നാട അണിയിച്ച് ആദരിച്ച് യാത്രയയപ്പ് നല്കി. സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും വൈസ് പ്രസിഡന്റ് അഗസ്റ്റിൻ മൈക്കിൾ ആശംസയും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു.
പ്രോഗ്രാം കോഡിനേറ്റർ അരുൺ ആർ പിളള, ജോയിൻ കൺവീനർ മാരായ സുബിനാസ്, ബൈജു മാത്യൂ, റഹീം റിഷാദ് , സുമേഷ് അളിയത്ത് , ജോയിൻ്റ് സെക്രട്ടറി അഷ്റഫ്, മെമ്പർഷിപ്പ് സെക്രട്ടറി സജിത് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിലീപ്, ഗണേഷ് കൂറാറ, സത്യൻ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.