മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്‌മ യുടെ (BKCK) യുടെ പ്രഥമ എക്സിക്യൂട്ടീവ് യോഗം സെഗയ ഹയാത് മാളിൽ വെച്ച് നടന്നു. ഫൈസൂഖ് ചാക്കാൻ അധ്യക്ഷത വഹിച്ചു. റെയ്സ് ME യുടെ വിഷയാവതരണത്തോടെ യോഗ നടപടികൾക്ക് തുടക്കമായി.
എക്സിക്യൂട്ടീവ് അംഗങ്ങളായ സൈനുദ്ദീൻ കണ്ടിക്കൽ, നവാസ്, നസീർ പി കെ, മഷൂദ്, റഫ്സി, നൗഷാദ് കണ്ടിക്കൽ,സവാദ് തൊട്ടാൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. BKCK നടത്തുവാൻ ഉദ്ദേശിക്കുന്ന ഈദ് മീറ്റിന് വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും അതുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയും ചെയ്തു. പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള സ്വാഗതസംഘ രൂപീകര ണം നടന്നു.
മുഹമ്മദ് ഫൈസൂഖ് (ചെയർമാൻ), സൈനുദ്ദീൻ കണ്ടിക്കൽ (വൈ. ചെയർമാൻ), മുഹമ്മദ് നവാസ്
(കൺവീനർ), റംഷീദ്, മുഹമ്മദ് ഹാഷിം (ജൊ. കൺവീനർസ്), നൗഷാദ് കണ്ടിക്കൽ
(കോർഡിനേറ്റർ ), മഷൂദ് എം (റിഫ്രഷ്മെന്റ് ), ശകീർ പി, റയീസ് മുസ്തഫ (അസി. റഫ്രഷ്മെന്റ്), റയീസ് എം ഇ (ഫിനാൻസ് ), റഫ്‌സി (മീഡിയ), മുഹമ്മദ് സഫ്‌വാൻ, ഷുഹൈബ് (ഫോട്ടോസ് ), മുഹമ്മദ് നസീർ പി കെ (പ്രോഗ്. കൺവീനർ), സവാദ് ടി., മുഹമ്മദ് അൻസീർ (അസി. പ്രോഗ്രാം കൺവീനർ), നിസാർ കെ സി (വോളന്റീർ ക്യാപ്റ്റൻ), നൗഷാദ് ആദം (അസി. വോളന്റീർ).