മനാമ: സൽമാനിയ കാനു ഗാർഡനിലുള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വൈക്കം സത്യഗ്രഹത്തിന്റെയും ആലുവ സർവമത സമ്മേളനത്തിന്റെയും ശതാബ്ദി ആചരണം സംഘടിപ്പിച്ചു. സൊസൈറ്റി അങ്കണത്തിൽവെച്ച് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ബി.കെ.ജി ഹോൾഡിങ് ചെയർമാൻ കെ.ജി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ശിവഗിരിമഠം താന്ത്രിക ആചാര്യൻ സ്വാമി ശ്രീമദ് ശിവനാരായണ തീർഥ മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി.
ശതാബ്ദി സമ്മേളനത്തിന്റെ പ്രസക്തിയെക്കുറിച്ചും അത് നടന്ന കാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ചും സ്വാമി സംസാരിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ സംസാരിച്ചു. സൊസൈറ്റി ആക്ടിങ് ചെയർമാൻ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് സ്വാഗതവും അസി. സെക്രട്ടറി ദേവദത്തൻ നന്ദിയും അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.