മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈദ് ഫെസ്റ്റ് 2023 മെഗാ ഒപ്പന മത്സരത്തിൽ ടീം സോൾ ഡാൻസേർസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ.സി.എ ഹാളിൽ നടന്ന ഫൈനല്‍ മത്സരത്തില്‍ ടീം ഇഷാൽ രണ്ടാം സ്ഥാനവും, ടീം മുഹബത്ത് മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും കൂടാതെ എല്ലാ മത്സരാര്ഥികള്‍ക്ക് മെഡലുകളും സമ്മാനിച്ചു. സാമൂഹ്യ പ്രവർത്തകരായ റിതിൻ രാജ്, സൽമാൻ ഫാരിസ്, സയ്യദ് ഹനീഫ്, നൈന മുഹമ്മദ്, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റ്റീന മാത്യു നെല്ലിക്കൻ, അശ്വതി ജ്യോതിരാജ് എന്നിവര്‍ വിധികർത്താക്കളായ മത്സരത്തില്‍ ടീമുകള്‍ എല്ലാം മികച്ച നിലവാരം പുലര്‍ത്തി.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം , ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസി ശ്രീ കോ-ഓർഡിനേറ്റർമാരായ നവാസ് , മനോജ് ജമാൽ , യൂണിറ്റ് ഹെഡുകളായ ജിബി ജോൺ, രമ്യ ഗിരീഷ്, ജ്യോതി പ്രമോദ്, റസീല മുഹമ്മദ് എന്നിവർ ഒപ്പന മത്സരത്തിനു നേതൃത്വം നൽകി.