മനാമ: എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കേരളാസ്റ്റേറ്റ് ബാർബേഴ്സ് & ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ ബഹ്റൈൻ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ അനശ്വര രാഗേഷിന്, കെ.എസ് ബി.എ. ബഹ്റൈൻ സെക്രട്ടറി രാജീവൻ പാലേരി മെമെന്റോ നൽകി അനുമോദിച്ചു .സുധീഷ് കുമാർ, രാഗേഷ് കസീന, ബിനു താമരശ്ശേരി, രജിത്ത് പി സി, അഭിലാഷ് എന്നിവർ പങ്കെടുത്തു.