മനാമ: സ്കിൽ മിഷൻ അക്കാദമിയും അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് സ്കിൽ സമ്മർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമ്മർ ക്യാമ്പിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മാത്രമായി ഒരുക്കിയ ക്യാമ്പ് ഏറെ പ്രയോജനകരമായെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ബഹ്റൈനിൽ ആദ്യമായാണ് ഒരു വിദ്യാഭ്യാസ സംരഭവുമായി ചേർന്ന് അൽ ഹിലാൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയും സ്കിൽ സമ്മർ മെഡിക്കൽ ക്യാമ്പ് സ്വന്തമാക്കി.
രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരു പോലെ പ്രയോജനകരമാവും സംഘടിപ്പിച്ച ക്യാമ്പിൽ ബോധവത്കരണ ക്ലാസിനു പുറമേ 5 BD വൗച്ചർ, വിറ്റാമിൻ ഡി വൗച്ചർ, പ്രിവില്ലേജ് കാർഡ് എന്നിവയുടെ വിതരണവും നടന്നു. ശിശുരോഗ വിദഗ്ദ ഡോ. ബസവന ഗൗഡയായിരുന്നു ക്ലാസ് നയിച്ചത്.
ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച രക്ഷിതാക്കൾക്കും അൽ ഹിലാൽ മാനേജ്മെന്റിനും സ്റ്റാഫിനും സ്കിൽ മിഷൻ അക്കാദമി നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ അഭിരുചികൾക്കനുസൃതമായി ക്ലാസുകളൊരുക്കുന്ന സ്കിൽ മിഷൻ അക്കാദമിയുടെ കൂടുതൽ സേവനങ്ങൾക്കും വിവരങ്ങൾക്കുമായി 34118609 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.