മനാമ: മൂന്ന് പതിറ്റാണ്ടുകൾ നീണ്ട പ്രവാസ ജീവിതം നയിച്ച അഡ്വക്കറ്റ് പോൾ സെബാസ്റ്റ്യനും കുടുംബത്തിനും മഹാത്മാഗാന്ധി കൾച്ചറൽ ഫോറം വിപുലമായ യാത്രയയപ്പ് നൽകി. മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ സ്ഥാപക നേതാക്കളിൽ മുൻനിരയിൽ ദീർഘ കാലം സേവനമനുഷ്ഠിച്ചതും മുൻ പ്രസിഡൻ്റും നിലവിലെ രക്ഷാധികാരിയായി പ്രവർത്തിച്ചകൊണ്ടിരുന്ന അഡ്വ.പോൾ സെബാസ്റ്റ്യൻ നിരവധി സാമൂഹിക രാഷ്ട്രിയ സാംസ്കരിക രംഗത്ത് ബഹ്റൈനിലെ നിറ സാന്നിദ്ധ്യമായിരുന്നു. ബഹ്റൈനിലെ നിരവധി സംഘടനകളിലെ നേതാക്കൾ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തു.
മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡൻ്റ് എബി തോമസ് അധ്യക്ഷത വഹിച്ച പ്രസ്തുത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സനൽകുമാർ സ്വാഗതവും, പവിത്രൻ പൂക്കുറ്റി നന്ദിയും രേഖപ്പെടൂത്തി. അഡ്വക്കറ്റ് പോൾ സെബാസ്റ്റ്യന് ആശംസകളുമായ് സാമൂഹിക പ്രവർത്തകരായ ICRF ചേയർമാൻ ഡോക്ടർ ബാബുരാമചന്ദ്രൻ , ക്യാൻസർ കേയർ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ.പി വി ചെറിയാൻ, MGCF മുൻ പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, ICRF സെക്രട്ടറി പങ്കജ് നെല്ലൂർ, മുൻ ഇന്ത്യൻ സ്കൂൾ ചേയർമാൻ എബ്രഹാം ജോൺ, BMC ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മുൻ KCA പ്രസിഡൻ്റ് ജയിംസ് ജോൺ, S.V ബഷീർ, KT സലീം, ബഷീർ അമ്പലായി, രാമത് ഹരിദാസ്, രവി മാരാത്, ജ്യോതി മേനോൻ, ഇ .വി രാജീവൻ, സേവി മാത്തൂണ്ണി, സൽമാൻ ഫാരിസ്, മിനിറോയ്, അജിത്കുമാർ, ഗോപാലൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ സജീവ പ്രവർത്തകരായ മുൻ പ്രസിഡൻ്റ് അനിൽ തിരുവല്ല, മുൻ സെക്രട്ടറിമാരായ ജേക്കബ് തേക്ക്തോട്, അനിൽ യൂ കെ, ചന്ദ്രബോസ്, വിനോദ് ഡാനിയൽ, ജോർജ് മാത്യൂ, ജോബിൻ വർഗ്ഗീസ്, വിനോദ് തുടങ്ങിയവർ യാത്രയപ്പ് സമ്മേളനത്തിന് നേതൃത്വം നൽകി.