മനാമ: രാജ്യത്താകെയുള്ള റെസിഡൻഷ്യൽ ഏരിയകളിൽ പൊതു ഉദ്യാനങ്ങൾ സ്ഥാപിക്കാനുള്ള നിർദ്ദേശം പാർലമെന്റ് സ്പീക്കർ ഫൗസിയ സായ്‌നാൽ മുന്നോട്ടുവെച്ചു. പൊതു ഉദ്യാനങ്ങളില്ലാത്ത പാർപ്പിട മേഖലകളിൽ തുറന്നതും പ്രകൃതിദത്തവുമായ ഉദ്യാനങ്ങൾ സൃഷ്ടിക്കാനാണ് നിർദ്ദേശം.
പ്രകൃതി സൗന്ദര്യം വർധിപ്പിക്കുക, വിവിധ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പ്ലാറ്റ്ഫോം സ്യഷ്‌ടിക്കുക, കുട്ടികൾക്കും യുവാക്കൾക്കും സ്പോർട്സ് പ്രാക്ടീസ് ചെയ്യാനുളള സ്ഥലം ഒരുക്കുക, രാജ്യത്ത് പച്ചപ്പ് കൂട്ടുക മലിനീകരണം കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഫൗസിയ സായ്‌നാലും എംപി മാരായ അലി ഇഷാഖി, അബ്ദുർറസാഖ് ഹത്തബ്, ഫാത്തിമ അബ്ബാസ്, ഹിഷാം അൽ ആഷിരി എന്നിവർ ചേർന്നാണ് നിർദേശം സമർപ്പിച്ചത്.