മനാമ: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ കിഴക്കേ വളപ്പിൽ രജീഷിൻ്റെ കരൾ മാറ്റിവെക്കൽ ചികിത്സാഫണ്ടിലേക്ക് കേരള ഗാലക്സി ബഹ്റൈൻ ഗ്രൂപ്പ് സമാഹരിച്ച ധനസഹായം ബഹ്റൈൻ കേരള സമാജത്തിൽ വച്ച് നടന്ന ചടങ്ങിൽ കേരള സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള, ഷൈജിത്ത് ടി.പി.ക്ക് കൈമാറി. കഴിഞ്ഞ അഞ്ചു വർഷമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്ന കേരള ഗാലക്സി ഗ്രൂപ്പിനെ അദ്ദേഹം അഭിനന്ദിച്ചു. ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ പല കുടുംബങ്ങൾക്കും താങ്ങും തണലുമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല, എക്സിക്യുട്ടീവ് മെമ്പർമാരായ സിബി തോമസ്, രാജീവൻ കൊയിലാണ്ടി, ഗഫൂർ മനാമ, വിനോദ് അരൂർ, സത്യൻ പേരാമ്പ്ര തുടങ്ങിയവർ പങ്കെടുത്തു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത ജിതിൻ പേരാമ്പ്ര, ജിംഷിത്ത് പയ്യോളി, ഷംസീർ പയ്യോളി,വിജയൻ ഹമദ് ടൌൺ എന്നിവർക്ക് ഗ്രൂപ്പിൻ്റെ പ്രത്യേകം നന്ദി അറിയിക്കുന്നു ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാ മെമ്പർ മാർക്കും രക്ഷാധികാരി വിജയൻ കരുമല നന്ദി അറിയിച്ചു.