മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഐ.ഒ.സി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി അധ്യക്ഷത വഹിച്ചു. ഡോ. പി.വി. ചെറിയാൻ, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, കേരളീയ സമാജം മുൻ പ്രസിഡന്റ് കെ. ജനാർദനൻ, ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്ക്, വേൾഡ് മലയാളി കൗൺസിൽ പ്രതിനിധി ജിജു, മുതിർന്ന പ്രവാസ കോൺഗ്രസ് പ്രവർത്തകൻ അജിത് കുമാർ, രാജസ്ഥാൻ അസോസിയേഷൻ ഭാരവാഹി ഗയാസുദ്ദീൻ അഹമ്മദ്, വൺ ബഹ്റൈൻ കോഓഡിനേറ്റർ ആന്റണി പൗലോസ്, യു.പി.പി പ്രതിനിധി യു.കെ. അനിൽ കുമാർ, കലാപ്രതിഭയും കോൺഗ്രസ് പ്രതിനിധിയുമായ ശിവകുമാർ കൊല്ലോറത്ത്, കെ.എം.സി.സി ഭാരവാഹി സലാം മമ്പാട്ടുമൂല, മഹാത്മാഗാന്ധി കൾചറൽ ഫോറം പ്രസിഡന്റ് എബി തോമസ്, കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കിൻതോട്, ഒ.ഐ.സി.സി മലപ്പുറം ജില്ല ഭാരവാഹി ബഷീർ തറയിൽ, മാധ്യമപ്രവർത്തകൻ ഇ.വി. രാജീവൻ, ബഹ്റൈൻ കേരള സോഷ്യൽ ഫോറം പ്രതിനിധി മുസ്തഫ അസീൽ, അൻവർ ശൂരനാട്, കായംകുളം അസോസിയേഷൻ ഭാരവാഹി തോമസ് ഫിലിപ്, ഐ.സി.എഫ് പ്രതിനിധി സി.എച്ച്. അഷ്റഫ്, മുഹറഖ് മലയാളി സമാജം പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ, ബി.എം.സി പ്രതിനിധി അൻവർ നിലമ്പൂർ, മലപ്പുറം പ്രവാസി അസോസിയേഷൻ പ്രതിനിധി മൻഷീർ, സാക്കിർ അലി രാജസ്ഥാൻ എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഖുർഷിദ് ആലം സ്വാഗതവും വർക്കിങ് കമ്മിറ്റി അംഗം അനസ് റഹിം നന്ദിയും പറഞ്ഞു.
