മനാമ: ‘ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല അറാദിലെ മുഹറഖ് ക്ലബ്ബിൽ വെച്ച് നടത്തിയ വോളി ഫെസ്റ്റ് സീസൺ-2 മത്സരത്തിൽ വോളി ഫൈറ്റേഴ്സ് ബഹ്‌റൈൻ ചാമ്പ്യന്മാരായി. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ നടന്ന ആവേശ പോരാട്ടത്തിന്റെ ഔദ്യോഗിക ചടങ്ങിൽ സംഘാടക സമിതി കൺവീനർ അനിൽ സി.കെ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡൻ്റ് അനിൽ കെ പി അദ്ധ്യക്ഷത വഹിച്ചു. ബഹറിൻ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത് ഉത്ഘാടനം ചെയ്തു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡൻ്റ് അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ മേഖല സിക്രട്ടറി എൻ. കെ അശോകൻ എന്നിവർ ആശംസകളർപ്പിച്ചു.
ബഹ്റൈൻ, നേപ്പാൾ, പാക്കിസ്ഥാൻ, ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൻസ് എന്നീ രാജ്യങ്ങളിലെ കളിക്കാർ അണി നിരന്ന ബഹറിനിലെ പ്രമുഖരായ 14 ടീമുകൾ അണി നിരന്ന ബഹ്റൈൻ പ്രതിഭ സീസൺ – 2. ടൂർണമെൻ്റിൽ ക്വാർട്ടർ ഫൈനൽ മുതൽ ഇഞ്ചാടിഞ്ച് പോരാട്ടം ആയിരുന്നു. ഫൈനലിൽ ആന്റലോസ് വോളി സ്ട്രൈക്കേഴ്സും വോളി ഫൈറ്റേഴ്സ് ബഹറിനും ഏറ്റുമുട്ടിയപ്പോൾ ആവേശം കടലോളമുയർന്നു. ഒന്നിനെതിരെ 2 സെറ്റുകൾക്കാണ് വോളി ഫൈറ്റേഴ്സ് ബഹ്റൈൻ ആന്റലോസ് വോളി സ്ട്രൈക്കേഴ്സിന്റെ മേൽ വിജയം നേടി – പ്രതിഭ സീസൺ-2 വോളി ചാമ്പ്യൻമാരായത്.
വിജയികൾക്കുള്ള ട്രോഫി പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്തും, മെഡലുകൾ മെയിൻ സ്പോൺസർ ആയ അൽറാബി ഹോസ്പിറ്റൽ അഡ്മിൻ കോഡിനേറ്റർ ശ്രീ മാൻ ലബീബും കൈമാറി. റണ്ണേഴ്സപ്പിനുള്ള ട്രോഫി പ്രതിഭ ജനറൽ സിക്രട്ടറി പ്രദീപ് പതേരിയും, മെഡലുകൾ പ്രതിഭ പ്രസിഡന്റ് അഡ്വ : ജോയ് വെട്ടിയാടനും വിതരണം ചെയ്തു. സംഘാടക സമിതി ജോയിൻ്റ് കൺവീനർ ഷിജു. ഇ.കെ നന്ദി പറഞ്ഞു.