കണ്ണൂർ: പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായുള്ള കേരള സർക്കാറിന്റെ പ്രവാസി കമ്മീഷൻ സിറ്റിംഗ് കണ്ണൂരിൽ വെച്ച് നടന്നു. കാസർകോഡ്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ എൺപതോളം പ്രവാസി കാര്യ പ്രശ്ന പരിഹാര കേസുകളാണ് കമ്മീഷൻ മുമ്പാകെ വന്നത്.
പ്രവാസി കമ്മീഷൻ ചെയർമാൻ റിട്ടയേഡ് ജസ്റ്റിസ് പി.ഡി.രാജൻ, കമ്മീഷൻ അംഗങ്ങളായ പി.എം.ജാബിർ , പീറ്റർ മാത്യു, അഡ്വ: ഗഫൂർ.പി.ലില്ലീസ് പ്രവാസി കമ്മീഷൻ സെക്രട്ടറി.എ.ഫാസിൽ എന്നിവരടങ്ങിയ കമ്മീഷനാണ് അദാലത്തിൽ സംബന്ധിച്ചത്. ഇവരെ സ്വീകരിക്കാൻ എത്തിച്ചേർന്ന മുൻ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പ്രവാസത്തിൽ നിന്നുള്ള മൃതദേഹങ്ങൾക്ക് മേലുള്ള ഇൻഫെക്ഷൻ പ്രിവെൻഷൻ സർട്ടിഫിക്കറ് റദ്ദ് ചെയ്യാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്ന നിവേദനം നൽകുകയുണ്ടായി. കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മൃതശരീരങ്ങളെ സ്വന്തം രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ വിദേശ രാജ്യത്തിലെ സർക്കാർ വിഭാഗം നൽകേണ്ടുന്ന സർട്ടിഫിക്കറ്റാണിത്.
നിലവിൽ മറ്റ് രാജ്യങ്ങൾ ഈ നടപടിക്രമം പിൻവലിച്ചപ്പോഴും ഇന്ത്യൻ സർക്കാർ ഇൻഫെക് ഷൻ പ്രിവെൻഷൻ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ തയ്യാറായിട്ടില്ല. കോവിഡ് കഴിഞ്ഞ കാലഘട്ടത്തിലും അനാവശ്യമായ ഈ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ ആവശ്യമായ നടപടിക്ക് സർക്കാർ മർഗ്ഗത്തിലുടെ വേഗത കൂട്ടാൻ സുബൈർ കണ്ണൂർ കമ്മീഷനോട് അഭ്യർത്ഥിക്കുകയുണ്ടായി.