മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 22 വെള്ളിയാഴ്ച നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അതിന്റെ ഭാഗമായുള്ള ഓണാഘോഷ പോസ്റ്റർ ഓണോത്സവം 2023 ന്റെ പ്രകാശനം കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവ്വഹിച്ചു.
അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം, വനിതാ വിഭാഗം പ്രസിഡന്റ് ആതിര സുരേന്ദ്രൻ എന്നിവർ ചേർന്ന് പോസ്റ്റർ കൈമാറി. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, വനിതാ വിഭാഗം സെക്രട്ടറി ആതിരാ പ്രശാന്ത് , വൈസ് പ്രസിഡന്റ്‌മാരായ സാം ജോസഫ് കാവാലം , അനീഷ് മാളികമുക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ജയ്സൺ കൂടാംപള്ളത്ത് , ജോർജ്ജ് അമ്പലപ്പുഴ , രാജേഷ് മാവേലിക്കര , വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗം മിനി പോൾ , അംഗങ്ങൾ ആയ പൗലോസ് വർഗ്ഗീസ് , സജി കലവൂർ , ലതാ പുഷ്പാംഗതൻ എന്നിവർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു .