മനാമ: കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ പ്രഖ്യാപിച്ച നളകലാ രത്ന അവാർഡ് ജൂലൈ മൂന്നാം തീയതി ചങ്ങനാശ്ശേരി എരിഞ്ഞില്ലത്തുവച്ച് നടന്ന ചടങ്ങിൽ പഴയിടം മോഹനൻ നമ്പൂതിരിക്ക് ബഹുമാനപ്പെട്ട KSCA പ്രസിഡണ്ട് പ്രവീൺ നായർ അവാർഡ് നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ KSCA യുടെ കലാ സാഹിത്യ വിഭാഗം സെക്രട്ടറി രഞ്ജു വർക്കല സന്നിഹിതനായിരുന്നു. ബഹ്‌റൈനിൽ നിന്നുള്ള ആദ്യ അവാർഡ് സ്വീകരിച്ചതിന്റെ സന്തോഷം അദ്ദേഹം KSCA ഭാരവാഹികളുമായി പങ്കുവെച്ചു.

								
															
															
															
															







