bahrainvartha-official-logo
Search
Close this search box.

“അനക്ക് എന്തിന്റെ കേടാ” സിനിമയുടെ റീലീസ് ദിനം ബഹ്‌റൈനിൽ ആഘോഷിച്ചു

WhatsApp Image 2023-08-06 at 1.50.47 PM

മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്ത് അദ്ദേഹത്തിന്റെ ബിഎംസി ഫിലിം സൊസൈറ്റിയുടെ ബാനറിൽ നിർമ്മാണം ചെയ്ത “അനക്ക് എന്തിന്റെ കേടാ” എന്ന സിനിമയുടെ റിലീസ് ദിനം ബഹ്‌റൈനിൽ ആഘോഷിച്ചു. ബിഎംസി ഹാളിൽ ഫ്രാൻസിസ് കൈതാരത്തിന്റെ സുഹൃത്തുക്കൾ, സ്റ്റാഫ്, സിനിമയിൽ അഭിനിയച്ചവർ അവരുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവർ ഒത്തുകൂടി നടത്തിയ ഈ ആഘോഷം കലാസാംസ്കാരിക പ്രേമികൾക്ക് വേറിട്ട ഒരനുഭവമായി.

കേരളത്തിലെ അറുപതോളം തിയേറ്ററുകളിൽ ആഗസ്റ്റ് 4 വെള്ളിയാഴ്ച “അനക്ക് എന്തിന്റെ കേടാ” എന്ന സിനിമ പ്രദർശനത്തിനെത്തി. ബഹ്‌റൈനിൽ നേരത്തെ മാധ്യമരംഗത്ത് പ്രവർത്തിച്ച ഷമീർ ഭരതന്നൂർ സംവിധായകനായ ഈ സിനിമയിൽ ബഹ്റൈനിൽ നിന്നുള്ള പന്ത്രണ്ടോളം കലാകാരന്മാർ അഭിനയിച്ചിട്ടുണ്ട്. പ്രോഗ്രാം കൺവീനർ ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈനിലെ നിരവധി സാമൂഹ്യ പ്രവർത്തകർ ആശംസകൾ നേർന്നു സംസാരിച്ചു. ഫ്രാൻസീസ് കൈതാരത്ത്, സംവിധായകൻ ഷമീർ ഭരതന്നൂർ, നായകൻ അഖിൽ പ്രഭാകർ എന്നിവർ കേരളത്തിൽ നിന്നും ഓൺലൈനിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു് സംസാരിച്ചു.

സ്നേഹ അജിത്, ജയാ മേനോൻ, പ്രകാശ് വടകര, ഡോക്ടർ പി. വി. ചെറിയാൻ, അജിസർവ്വാൻ,അൻവർ നിലമ്പൂർ, പ്രീതി പ്രവീൺ,പ്രവീൺ നമ്പ്യാർ,ഇഷിക പ്രദീപ്, ശിവകുമാർ കൊല്ലറോത്ത്,, ഷാഹുൽഹമീദ്, ശിഹാൻ അഹമ്മദ്, തുടങ്ങിയവരാണ് ഈ സിനിമയിൽ അഭിനയിച്ച ബഹ്റൈനിൽ നിന്നുള്ള കലാകാരന്മാർ. അഭിനേതാക്കൾ അവരുടെ അനുഭവങ്ങളും മറ്റു വിശേഷങ്ങളും പങ്കുവെച്ചു. കെ.ടി. സലീം, മോനി ഒടികണ്ടത്തിൽ, സൽമാൻ ഫാരിസ്, എ. പി.അബ്ദുൾ സലാം, ഫൈസൽ പട്ടാൻഡി, മനോജ് വടകര, ബിഎംസി മീഡിയ ഹെഡും 24 ന്യൂസ് റിപ്പോർട്ടറുമായ പ്രവീൺ കൃഷ്ണ, ബിഎംസി എക്സിക്യുട്ടിവ് അസി.ജെമി ജോൺ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!