സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം; അനുശോചനവുമായി പ്രവാസ ലോകവും

New Project - 2023-08-09T122631.983

മലയാള സിനിമക്ക് തീരാനഷ്ടം – ഫ്രൻ്റ്സ് സർഗവേദി

മനാമ: പ്രമുഖ സിനിമാ സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമാണെന്ന് ഫ്രൻ്റ്സ് സർഗവേദി അഭിപ്രായപ്പെട്ടു. കൈരളിക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ അദ്ധേഹം തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സിനിമാലോകത്ത് സജീവമായിരുന്നു.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായകന്റെ മേലങ്കി സിദ്ദീഖ് അണിഞ്ഞിരുന്നു. വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ഫ്രൻ്റ്സ് സർഗവേദി അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ പ്രയാസം അനുഭവിക്കുന്ന കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഫ്രൻ്റ്സ് സർഗവേദി ഇറക്കിയ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.


സംവിധായകൻ സിദ്ധിഖിന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിൻ്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്നും കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ് കമ്മിറ്റി ഇറക്കിയ വാർത്താകുറുപ്പിൽ അറിയിച്ചു.


മലയാളചലച്ചിത്ര സംവിധാനരംഗത്തിന് തീരാനഷ്ടം: മനോജ്‌ മയ്യന്നൂർ

മലയാള ചലച്ചിത്ര രംഗത്തും കലാരംഗത്തും നികത്താനാവാത്ത നഷ്ടമാണ് ശ്രീ സിദ്ധിക്കിന്റെ വേർപാട് ഉണ്ടാക്കിയതെന്ന് സ്റ്റേജ് ഷോ സംവിധായകൻ മനോജ്‌ മയ്യന്നൂർ പറഞ്ഞു. മലയാളത്തിന്റെ നിഷ്കളങ്കനായ സംവിധായകനാണ് ശ്രീ സിദ്ധിഖ്. തന്റെ പല സ്റ്റേജ് ഷോകൾക്കും ചില ആർട്ടിസ്റ്റുകൾ കൂടുതൽ കാശ് പറയുമ്പോൾ അതിലിടപ്പെട്ട് വേണ്ടതായ ഒരുപാട് സഹായങ്ങൾ ശ്രീ സിദ്ധിക്ക് ചെയ്തുതന്നിട്ടുള്ള കാര്യം മറക്കാൻ കഴിയാത്തതാണെന്നും, ഈ വേർപാട് മലയാള സിനിമയ്ക്ക് പെട്ടെന്ന് നികത്താനാവുന്നതെല്ലെന്നും മനോജ്‌ മയ്യന്നൂർ പറഞ്ഞു.


സിദ്ധിഖിന്റെ വിയോഗത്തിൽ ലാൽ കെയെർസ് അനുശോചനം രേഖപ്പെടുത്തി

സംവിധായകൻ സിദ്ധിഖിന്റെ നിര്യാണത്തിൽ ലാൽ കെയെർസ് ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. മലയാള ചലച്ചിത്ര മേഖലയ്ക്കു നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്നും, മലയാള ഭാഷക്കപ്പുറം മറ്റു ഭാഷകളിലും ചലച്ചിത്ര രംഗത്തിന് വലിയ സംഭാവന നൽകാൻ സിദ്ദിഖിന് സാധിച്ചുവെന്നും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ലാൽ കെയെർസ് ബഹ്‌റൈൻ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, പ്രസിഡന്റ് എഫ്. എം ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ വാർത്താകുറുപ്പിൽ അറിയിച്ചു.


സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം, മലയാള സിനിമക്ക് വലിയ നഷ്ടം: വോയ്സ് ഓഫ് ആലപ്പി

പ്രമുഖ സിനിമാ സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്ന് വോയ്സ് ഓഫ് ആലപ്പി ഇറക്കിയ അനുശോചന ക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ സിനിമാ മേഖലക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ അദ്ദേഹം തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സിനിമാലോകത്ത് അവസാനം വരെ നിറഞ്ഞു നിന്നു.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായക വേഷം സിദ്ദീഖ് അണിഞ്ഞിരുന്നു. വിവിധ ടി.വി പരിപാടികളുടെയും സ്റ്റേജ് പ്രോഗ്രാമുകളുടെയും അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

അദ്ദേഹത്തിൻ്റെ വിയോഗത്തിൽ വോയ്സ് ഓഫ് അലപ്പിയും അതിൻ്റെ കലാ വിഭാഗമായ അരങ്ങ് ആലപ്പിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സിദ്ദീഖിൻ്റെ വേർപാടിൽ പ്രയാസമനുഭവിക്കുന്ന കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

 

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!