bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ ശൂരനാട് കൂട്ടായ്മ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Project - 2023-08-14T065730.216

മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ 250 പരം ആൾക്കാർ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈൻ പാർലമെന്റ് മെംബറും , സെക്കന്റ് ഡെപ്യൂട്ടി സ്‌പീക്കറും ആയ അഹമ്മദ് അബ്ദുൾവഹീദ് കറാത്ത ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ICRF വൈസ് ചെയര്മാന് വി കെ തോമസ് വിശിഷ്ട അതിഥി ആയിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള പ്രിവിലേജ്‌ കാർഡ് അഹമ്മദ് അബ്ദുൾവഹീദ് കറാത്ത വിതരണം ചെയ്തു. അൽ റഹീബ് മെഡിക്കൽ സെന്റര് ജനറൽ മാനേജർ നൗഫല് അടത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

 

കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , സെക്രട്ടറി അൻവർ ശൂരനാട് സ്വാഗതം പറഞ്ഞു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനായ ബഷീർ അമ്പലായി, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ കൊല്ലം, സെക്രട്ടറി ജഗത് കൃഷ്ണകുമാർ ,സാമൂഹിക പ്രവർത്തകരായ മോനി ഓടിക്കണ്ടത്തിൽ , സൽമാൻ ഫാരിസ് ,അമൽദേവ് ,ബിജു ജോർജ് ,അൻവർ നിലമ്പൂർ , മനോജ് വടകര ,മണിക്കുട്ടൻ , അബ്ദുൽസലാം , ഗംഗൻ തൃക്കരിപ്പൂർ , അബിതോമസ് ജോർജ് , എബ്രഹാം സാമുവേൽ എന്നിവർ ആശംസകൾ അറിയിച്ചു.

 

കൂട്ടായ്മ രക്ഷാധികാരികളായ ബോസ് ബാണാസുരൻ , ജോർജ് സാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ കോഓർഡിനേറ്റർമാരും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരും പരിപാടികൾ നിയന്ത്രിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!