മനാമ: ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത ഓഡിറ്റോറിയത്തിൽ “മതേതരത്വം ഇന്ത്യയുടെ മതം” എന്ന ശീർഷകത്തിൽ എസ് കെ എസ് എസ് എഫ് സ്വാതന്ത്രചത്വരം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻ്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ എസ് കെ എസ് എസ് എഫ് ഖത്തർ നഷണൽ ജനറൽ സെക്രട്ടറി ഫള്ലുസാദാത്ത് നിസാമി പ്രമേയ പ്രഭാഷണം നടത്തി.
വർണ വർഗ ഭാഷ വൈജാത്യങ്ങൾക്കപ്പുറം ഒത്തൊരുമയും സ്നേഹവും സൗഹൃദവും കൊണ്ട് നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്രത്തിൻ്റെ കലർപ്പില്ലാത്ത സ്നേഹം അസ്തമിച്ച്കൂട എന്നും നാനാത്വത്തിൽ ഏകത്വമെന്ന അടിസ്ഥാന സന്ദേശം കൈമുതലാക്കി ഇന്ത്യയുടെ പൈതൃകം ഉൾകൊണ്ട് മുന്നേറാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം സദസിനെ ഉണർത്തി.
സമസ്ത ബഹ്റൈൻ ജോ:സെക്രട്ടറി കെ.എം.എസ് മൗലവി പറവണ്ണ പ്രതിജ്ഞക്ക് നേതൃത്വം നൽകി. ICRF വൈസ് ചെയർമാൻ വി.കെ തോമസ്, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം.അബ്ദുൽ വാഹിദ്,
പ്രതിഭ ബഹ്റൈൻ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ ശഹീർ കാട്ടാമ്പള്ളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിവിധ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സമസ്ത കേന്ദ്ര വൈസ് പ്രസിഡൻ്റ് വി കെ കുഞ് മുഹമ്മദ് ഹാജി, വൈസ് പ്രസിഡൻറ്മാരയ ഹാഫിള് ഷറഫുദീൻ മൗലവി, മുസ്തഫ കളത്തിൽ, ജോയിൻ സെക്രട്ടറിമാരായ ശഹീം ദാരിമി, ഹംസ അൻവരി മോളൂർ, സമസ്ത ഹൂറ കോഡിനേറ്റർ മുഹമ്മദ് നിഷാൻ ബാഖവി, ഉമ്മുൽ ഹസ്സം കോഡിനേറ്റർ ബഷീർ ദാരിമി മറ്റ് ഏരിയ ഭാരവാഹികളും ഖത്തർ എസ് കെ എസ് എസ് എഫ് പ്രതിനിധികളും നേതാക്കളും സംബന്ധിച്ചു.
എസ് കെ എസ് എസ് എഫ് ജോയിൻ സെക്രട്ടറി മോനു മുഹമ്മദ്, വർക്കിംഗ് കമ്മിറ്റി മെമ്പർമാരായ റഷീദ് വി പി, റഷീദ് കക്കട്ടിൽ,സാലിഹ്,ഷെബീർ, നിയാസ്, റഫീഖ് വി.കെ, അബ്ദുൽ ജബ്ബാർ, നൗഫൽ വയനാട്, സുൽഫി ഫിർദൗസ്, വിഖായ അംഗങ്ങളുംപരിപാടികൾക്ക് നേതൃത്വം നൽകി.
എസ് കെ എസ് എസ് എഫ് ആക്റ്റിങ്ങ് പ്രസിഡൻ്റ് ഉമൈർ വടകര അദ്ധ്യക്ഷത വഹിച്ച സംഗമത്തിന് ജനറൽ സെക്രട്ടറി മജീദ് ചോലക്കോട് സ്വാഗതവും ഓർഗനൈസിങ്ങ് സെക്രട്ടറി നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.