മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബില്‍ കഴിഞ്ഞ രണ്ടു മാസത്തോളമായി നടന്നു വന്നിരുന്ന സമ്മര്‍ ക്യാമ്പിന് പരിസമാപ്തി. കഴിഞ്ഞ ദിവസം നടന്ന ഫിനാലെയില്‍ സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
അഞ്ചു മുതല്‍ പതിനേഴു വയസ്സ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചു നടത്തിയ ക്യാമ്പില്‍ യോഗ, ഡ്രോയിങ്, പെയിന്റിംഗ്, സംഗീതം, നൃത്തം, ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്, കരാട്ടെ, ബാഡ്മിന്റണ്‍, ക്രിക്കറ്റ് തുടങ്ങി വിവിധ കല, കായിക ഇനങ്ങളില്‍ വിദഗ്ധരുടെ പരിശീലനം നല്‍കിയതായി ക്ലബ് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി പിന്തുണച്ചു പ്രവര്‍ത്തിച്ച സമ്മര്‍ സ്പ്ലാഷ് കോ ഓര്‍ഡിനേറ്റര്‍, സന്നദ്ധപ്രവര്‍ത്തകര്‍, അധ്യാപകര്‍, തുടങ്ങിയവര്‍ക്ക് നന്ദി അറിയിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.