മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി – റിഫാ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിഫാ അൽഹിലാൽ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ വച്ച് നടന്ന ക്യാമ്പ് ഇരുന്നൂറിലധികം പേർ പ്രയോജനപ്പെടുത്തി.
വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. ലോകകേരള സഭാംഗവും ബഹ്‌റൈനിലെ മുതിർന്ന സാമൂഹികപ്രവർത്തകനുമായ സുബൈർ കണ്ണൂർ മുഖ്യാതിഥിയായി. റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രെട്ടറി ധനേഷ് മുരളി, ഓഫീസ് സെക്രെട്ടറി ബാലമുരളി, എന്റർടൈൻമെന്റ് സെക്രെട്ടറിയും ക്യാമ്പ് കോർഡിനേറ്ററുമായ ദീപക് തണൽ, ഏരിയ ഗ്രൂപ്പ് കോർഡിനേറ്റർ അനൂപ് മുരളീധരൻ, അൽഹിലാൽ ഹോസ്പിറ്റൽ റിഫാ ബ്രാഞ്ച് മാനേജർ ടോണി മാത്യു, മാർക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്പോർസ് വിങ് കൺവീനർ ബോണി മുളപ്പാമ്പള്ളിൽ, ലേഡീസ് വിങ് സെക്രെട്ടറി രശ്‌മി അനൂപ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് ബാബു, ലിബിൻ സാമുവൽ, അജിത് കുമാർ, ഏരിയ കമ്മറ്റി ഭാരവാഹികളായ അനൂപ് ശശികുമാർ, മുബാഷ് റഷീദ്, കെ കെ ബിജു, അശ്വിൻ ബാബു, അനിയൻ നാണു, ഒന്നമനക്കുട്ടൻ, നിതിൻ ഗംഗ തുടങ്ങിയവർ സന്നിഹിതരായിരുന്നു. റിഫ ഏരിയ സെക്രെട്ടറി ഗിരീഷ് ബാബു സ്വാഗതം പറഞ്ഞ യോഗത്തിന് എക്സിക്യൂട്ടീവ് അംഗം രാജേന്ദ്രൻ പി കെ നന്ദി പറഞ്ഞു. റിഫ ഏരിയ ജോയിൻ സെക്രെട്ടറി അനിൽ കെ തമ്പി, അനുരാജ്, സേതു, അജീഷ് എന്നിവർ നേതൃത്വം നൽകി.