പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ. കൗണ്ടിംഗ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ തന്നെ യുഡിഎഫിന് ലീഡ് 35000 കടന്നിരിക്കുകയാണ്. ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം. അതേസമയം, ബിജെപി ചിത്രത്തിൽ പോലുമില്ല എന്ന നിലയിലാണ്. എൽഡിഎഫിനെ അപ്രസക്തമാക്കി വൻ ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മൻ കുതിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. 2016-ൽ ഉമ്മൻ ചാണ്ടി നേടിയ, മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയർന്ന റെക്കോർഡ് ഭൂരിപക്ഷമായ 33,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇതോടെ ചാണ്ടി മറികടന്നിരിക്കുന്നത്.
