മനാമ: ബഹ്‌റൈന്‍ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുഹറഖില്‍ വെച്ചു നടന്ന പൂവിളി -2023 എന്ന ഓണാഘോഷ പരിപാടിയില്‍ മുന്നൂറോളം പേര്‍ സജീവമായി പങ്കെടുത്തു. ആര്‍ട്ട് ഓഫ് ലിവിങ്ങിലെ ടീച്ചര്‍മാര്‍ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സീനിയര്‍ ടീച്ചര്‍മാരായ വിനോദ് കുമാർ അമ്മണത്തില്‍ , റീന വിനോദ് എന്നിവര്‍ ഓണമെന്ന ആഘോഷത്തിലെ സമത്വം എന്ന ആശയം തന്നെയാണ് ശ്രീ ശ്രീ രവിശങ്കര്‍ ജീവനകലയിലൂടെ മുന്നോട്ടു വെയ്ക്കുന്നത് എന്നഭിപ്രായപ്പെട്ടു. തുടർന്ന് സോപാനസംഗീതം, ഓണപ്പാട്ട്, ഫ്യൂഷന്‍ ഡാന്‍സ്, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാന്‍സ്, കുട്ടികളുടെ അനേകം നൃത്തനൃത്യങ്ങള്‍, സദസ്സിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വടംവലി അടക്കമുള്ള മത്സരങ്ങള്‍ അരങ്ങേറി.
മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും സോപാനം വാദ്യസംഘത്തിന്‍റെ ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ മാവേലിയും വാമനനും കുമ്മാട്ടിയും പുലികളിയും അടങ്ങിയ സാംസ്കാരിക ഘോഷയാത്ര സദസ്യർക്ക് സവിശേഷമായ അനുഭവമായി. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും സമ്മാനദാനവും ഓണാഘോഷസംഘാടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള സ്നേഹസമ്മാങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ബഹ്റൈനിലെ ഓണാഘോഷങ്ങള്‍ക്കിടയില്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ഓണാഘോഷം വേറിട്ടൊരനുഭവമായി.