bahrainvartha-official-logo
Search
Close this search box.

അർബുദ രോഗികൾക്കായി സദാനന്ദൻ കാൻസർ സൊസൈറ്റിക്ക് തലമുടി ദാനം നൽകി

New Project - 2023-09-13T113801.658

മനാമ: ബഹ്‌റൈനിൽ ജോലി ചെയ്യുന്ന തൃശൂർ കൈപ്പറമ്പ് സ്വദേശി സദാനന്ദൻ കെ. എം. അർബുദ രോഗികൾക്കായി തലമുടി ദാനം ചെയ്തു. ഏറെക്കാലമായി നീട്ടിവളർത്തിയ തലമുടി കാൻസർ രോഗികൾക്ക് കൈമാറാനുള്ള ആഗ്രഹം സദാനന്ദൻ ബിഡികെ കോഓർഡിനേറ്റർ സുരേഷ് പുത്തൻവിളയിലുമായി പങ്കുവെക്കുകയും തുടർന്ന് സലൂണിൽ നിന്നും മുറിച്ചെടുത്ത മുടിയുമായി, കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറിയും ബിഡികെ ചെയർമാനുമായ കെ. ടി. സലിമിനൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ എത്തി സൊസൈറ്റിയുടെ ട്രെഷറർ അഹമ്മദ് അലി അൽ നൊവാഖക്ക് കൈമാറി.

റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്. പ്രവാസി സമൂഹത്തിൽ നിന്നും ഇങ്ങനെ മുടി ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കാൻസർ കെയർ ഗ്രൂപ്പും ബിഡികെ ബഹ്‌റൈൻ ചാപ്റ്ററും അവസരം ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!