അടൂരോണം 2023; ഫ്രണ്ട്സ് ഓഫ് അടൂർ ഓണാഘോഷം സംഘടിപ്പിച്ചു

New Project - 2023-09-16T162101.093

മനാമ: ബഹ്റൈനിൽ കഴിഞ്ഞ പതിനെട്ടു വർഷകാലമായി പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ “ഫ്രണ്ട്സ് ഓഫ് അടൂർ” ഈ വർഷവും അടൂരോണം 2023 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.

അംഗങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിൽ സെപ്റ്റംബർ 15ന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്‌റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടത്തിയ അടൂരിന്റെ ഓണ സംഗമത്തിൽ അത്തപൂക്കളം, മാവേലി തമ്പുരാനോടൊത്തുള്ള ഘോഷയാത്ര, കുട്ടികളുടെയും മുതിർന്നവരുടേയും വിവിധയിനം കലാ കായിക മത്സരങ്ങൾ, സിത്താർ സംഗീത കൂട്ടായ്മയുടെ സംഗീത പരിപാടി, ഓണസദ്യ എന്നിവ ക്രമിച്ചിരുന്നു.

 

പ്രസിഡന്റ് ബിജു കോശി മത്തായിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആലത്തൂർ മണ്ഡലത്തിന്റെ പാർലമെന്റഗം രമ്യ ഹരിദാസ് എം.പി. മുഖ്യാതിഥിയായി പങ്കെടുത്തു. ജനറൽ സെക്രട്ടറി ബിജുമോൻ പി. വൈ വന്നുചേർന്ന ഏവരെയും സ്വാഗതം ചെയ്തു. രാജു കല്ലുംപുറം, രാജേന്ദ്രകുമാർ നായർ, ബിനുരാജ് തരകൻ , സന്തോഷ് തങ്കച്ചൻ, അനു കെ. വർഗീസ്, അസീസ് ഏഴംകുളം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ട്രെഷറർ സ്റ്റാൻലി എബ്രഹാം നന്ദി രേഖപ്പെടുത്തി.

200 പരം അംഗങ്ങൾ പങ്കെടുത്ത പ്രസ്തുത പരിപാടി ഒരു വൻ വിജയമായിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!