മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചു. ഈ വർഷത്തെ നാലാം പാദത്തിൽ ടെർമിനലിന്റെ പണി പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നു കൊണ്ടുക്കാനാണ് ശ്രമിക്കുന്നതെന്ന് ബഹ്‌റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അൽ ബിൻഫലാഹ് പറഞ്ഞു.
1.1 ബില്യൺ എയർപോർട്ട് മോഡേണിസേഷൻ പ്രോഗ്രാം (എഎംപി) യിൽ 4,600 സ്‌ക്വർ മീറ്റർ പുറത്തേക്കുള്ള ഹാൾ, 104 ചെക്ക് ഇൻ കൗണ്ടറുകൾ, 36 പാസ്പോർട്ട് കൺട്രോൾ ബൂത്തുകൾ, 24 സെക്യൂരിറ്റി സ്ക്രീനിങ് പോയിന്റുകൾ എന്നിവ ഉൾപ്പെടുന്നു.
നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ഇപ്പോൾ ടെർമിനലിന്റെ ഉള്ളിലെ സെറ്റപ്പുകൾ നടത്തി വരികയാണെന്ന് അൽ ബിൻഫലാഹ് പറഞ്ഞു. ടെർമിനലിൽ മൂന്നാം കക്ഷി ചാനലുകളായ റീട്ടെയിൽ, ഭക്ഷണം, പാനീയങ്ങൾ തുടങ്ങിയവയുടെ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വെണ്ടർ ടെസ്റ്റിംഗും കമ്മീഷൻ പ്രക്രിയയും ആരംഭിച്ചതായും അൽ ബിൻഫാല പറഞ്ഞു. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താൻ സഹായിക്കുന്ന ധാരാളം പരിശീലന പരിപാടികൾ എയർപോർട്ടിൽ നടന്നുവരികയാണ്.