മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം സൊസൈറ്റി ഹാളിൽ ഓണോൽസവം 2023 ജനറൽ കൺവീനർ A.V ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കുട്ടികളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ബിനുരാജ് സ്വാഗതവും, വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ അറിയിച്ചും സംസാരിച്ചു.
അന്നേദിവസം സൊസൈറ്റി സന്ദർശിച്ച പാലക്കാട് എംപി ശ്രീ. V K ശ്രീകണ്ഠനെ ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി വിഭവസമൃദ്ധമായ ഓണസദ്യ നടത്തുകയുണ്ടായി.
വരും ദിവസങ്ങളിൽ, ഗുരു സമാധിയുമായി ബന്ധപ്പെട്ട് പ്രഭാഷണ പരമ്പരയും നവരാത്രി ആഘോഷങ്ങളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.