മനാമ: പ്രതിഭ റിഫ മേഖലയിലെ ഈസ്റ്റ് റിഫ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് റിഫയിലെ ഐ.എം.സി ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 180 പേർ ക്യാമ്പിൽ പങ്കെടുത്ത് രക്ത പരിശോധന നടത്തി. ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിന് കൺവീനർ സ:ജയേഷ് സ്വാഗതം പറയുകയും യൂണിറ്റ് പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.
പ്രതിഭ ജനറൽ സെക്രെട്ടറി പ്രദീപ് പതേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രതിഭ പ്രസിഡണ്ട് അഡ്വ.ജോയ് വെട്ടിയാടൻ, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ,മേഖല സെക്രട്ടറി മഹേഷ് കെ.വി.മേഖല,ഹെല്പ് ലൈൻ കൺവീനർ സുരേഷ് തുറയൂർ എന്നിവർ സംസാരിച്ചു. ഐ.എം.സി അഡ്മിനിസ്ട്രേറ്റർ ലാവിസ് ചടങ്ങിൽ സംസാരിച്ചു. ഐ.എം.സി സ്റ്റാഫിനുള്ള മെമെന്റൊ പ്രദീപ് പതേരി കൈമാറി.യൂണിറ്റ് സെക്രട്ടറി ഷിജി നന്ദി പറഞ്ഞു. സെപ്തംബർ 22 നാണ് ഈസ്റ്റ് റിഫ യൂണിറ്റ് സമ്മേളനം.