മനാമ: ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ മനാമ കെ സിറ്റി ഹാളിൽ (ഗോൾഡ് സിറ്റി ബിൽഡിങ്) ഓണാഘോഷം നടത്തി. ജാബിർ തിക്കോടി അധ്യക്ഷത വഹിച്ചു.
ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം നിർവഹിച്ചു. ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തകർക്കുള്ള സേവ പുരസ്കാരം മനോജ് വടകരക്ക് (ബഹ്റൈൻ കേരള സോഷ്യൽ ഫോറം) ജാഷിദ് മലപ്പുറം സമ്മാനിച്ചു. സയ്ദ് ഹനീഫിന് (ലൈറ്റ്സ് ഓഫ് കൈൻഡ്നസ്) സെക്രട്ടറി ഗ്ലാഡ്സ്റ്റൺ റിക്കി മെമന്റോ നൽകി.
നിശ്ശബ്ദ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അംഗങ്ങളായ മഹ്ബൂബ്, അഷ്റഫ് കൊറ്റാടത്ത്, മിനിമോൾ, ഹനീഫ മാഹി, പ്രമോദ്, നിഷ ഗ്ലാഡ്സ്റ്റൺ, സലീന റാഫി, ഉസ്മാൻ ടിപ് ടോപ്, സി.പി രഞ്ജിത്, രാജീവൻ തുറയൂർ, ശിഹാബ് അലി, ഷക്കീല മുഹമ്മദലി, ഷൈലേഷ് കാക്കുനി, ജിതേഷ് ശ്രീരാഗ്, ഹരീഷ് തുറയൂർ, റാഫി പരവൂർ, ഹാഷിം എ.വൈ എന്നിവർക്ക് മെമന്റോ നൽകി.
ജാഷിദ്, സിദ്ദീഖ്, ജയീസ്, ജ്യോതി പ്രമോദ്, ബിജു സദൻ, സിറാജ് കണ്ണൂർ, രവി പയ്യപ്പന്ത തിരൂർ, ആമിന സുലൈഹ എന്നിവരെ പൊന്നാട നൽകി ആദരിച്ചു. ഉസ്മാൻ ടിപ് ടോപ് ആശംസ നേർന്നു. ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതവും നരേന്ദ്രൻ ബാറ്റ് നന്ദിയും പറഞ്ഞു.