bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ ക്ലബ് ഓണം ഘോഷയാത്രാ മത്സരത്തിൽ ഒന്നാം സമ്മാനം വോയ്‌സ് ഓഫ് ആലപ്പിക്ക്

New Project - 2023-09-20T124720.268

മനാമ: നൂറിൽപരം വർഷത്തിന്റെ ചരിത്രം പേറുന്ന ഇന്ത്യൻ ക്ലബ്ബിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര മത്സരത്തിൽ വോയ്‌സ് ഓഫ് ആലപ്പിയുടെ വിജയകുതിപ്പ്. ഏറ്റവും നല്ല ഘോഷയാത്രയ്ക്ക് പുറമെ, ഏറ്റവും നല്ല ഫ്‌ളോട്ട്, ഏറ്റവും നല്ല മാവേലി എന്നീ ഇനങ്ങളിലും വോയ്‌സ് ഓഫ് ആലപ്പി സമ്മാനാർഹരായി. ഏറ്റവും നല്ല മാവേലിയായി വോയ്‌സ് ഓഫ് ആലപ്പിയുടെ ഹമദ് ടൗൺ ഏരിയ പ്രസിഡൻറ് അനൂപ് ശശികുമാർ അർഹനായി.

വോയ്‌സ് ഓഫ് ആലപ്പി വനിതാവിഭാഗം സെക്രട്ടറി രശ്മി അനൂപിൻറെ നേതൃത്വത്തിൽ വനിതകളുടെ തിരുവാതിരയും കുട്ടികളുടെ കൊയ്ത്തുപാട്ടും സുമൻ സഫറുള്ളയുടേയും സംഘത്തിന്റെയും സിനിമാറ്റിക് ഡാൻസും അരങ്ങേറി, വോയ്‌സ് ഓഫ് ആലപ്പിയുടെ കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് ആലപ്പിയുടെ തനത് വഞ്ചിപ്പാട്ട്, നിതിൻ രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന വയലിൻ ഫ്യുഷൻ എന്നിവ ഘോഷയാത്രക്ക്‌ കൊഴുപ്പേകി. ആലപ്പുഴയുടെ കയർ വ്യവസായവും മിഴാവ് വാദ്യക്കാരനും മോഹിനിയാട്ടവും വേലകളിയും ഉത്സവങ്ങളേയും പ്രതിനിധികരിക്കുന്നതായിരുന്നു ഫ്‌ളോട്ട്, ആലപ്പുഴ ലൈറ്റ് ഹൌസ്, ആലപ്പുഴയുടെ പരിച്ഛേദമായ നിരവധി വേഷങ്ങൾ, തുടങ്ങി നൂറിലധികം കലാകാരന്മാരും, കലാകാരികളും, കുട്ടികളുമാണ് ഘോഷയാത്രയ്ക്ക് അണിനിരന്നത്.

വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രെഷറർ ഗിരീഷ് ചുനക്കര, ഘോഷയാത്രാ കൺവീനർ ജഗദീഷ് ശിവൻ, എന്നിവർ നേതൃത്വം നൽകി. മത്സരങ്ങളിൽ വിജയകളാകാൻ സാധിക്കുന്നത് എല്ലാവരുടെയും കൂട്ടായ കുറ്റമറ്റ പ്രവർത്തനത്തിന്റെ ഭലമാണെന്നും വിജയങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ഊർജ്ജം ആകുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!