ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബഹറൈനിലെ ഏറ്റവും വലിയ ഓണസദ്യക്ക് സമാജം ഒരുങ്ങി. കേരളീയ പാചക മേഖലയിലെ പ്രമുഖൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്ന് എത്തിട്ടുള്ള സംഘമാണ് അയ്യായിരത്തോളം പേർക്കുള്ള ഓണസദ്യ ഒരുക്കുന്നതെന്ന് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
സ്ത്രീകളും പുരുഷൻമാരുമടങ്ങുന്ന ഇരുന്നൂറിലധികം പേരുടെ പരിശ്രമത്തിലാണ് ഓണസദ്യ ഒരുക്കുന്നതെന്നും സമാജം മെംബർമാരും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി വിളമ്പുന്ന ഓണസദ്യയിൽ പങ്കെടുക്കാൻ സ്വദേശികളും വിദേശികളും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കുമെന്ന് സമാജം പത്രക്കുറിപ്പിൽ അറിയിച്ചു.
ശ്രാവണം കൺവീനർ സുനേഷ് സാസ്ക്കോ,ഓണസദ്യ കൺവീനർ ഉണ്ണികൃഷ്ണൻ എസ് നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് ഓണസദ്യയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നതെന്നും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അറിയിച്ചു.