bahrainvartha-official-logo
Search
Close this search box.

ഗുരുദേവ സോഷ്യൽ സൊസൈറ്റി നവരാത്രി ആഘോഷവും വിദ്യാരംഭവും സംഘടിപ്പിക്കുന്നു.

GSS

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷവും നവരാത്രി ആഘോഷവും വിദ്യാരംഭവും വിപുലമായ രീതിയിൽ ഒക്ടോബർ 15 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ സൊസൈറ്റി ആസ്ഥാനത്ത് സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ വൈകിട്ട് 7.30 മുതൽ പ്രത്യേക പ്രാർത്ഥനയും, നവരാത്രിയുമായി ബന്ധപ്പെട്ട കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

വിദ്യാരംഭ ദിവസമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 4.30 മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശ്രീ. ശരത്ത് കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു നൽകുന്നു. ഇതോടൊപ്പം സംഗീതത്തിന്റെ സപ്തസ്വരങ്ങളും കുറിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

മലയാളം മിഷൻ ബഹറിൻ ചാപ്റ്ററിന്റെ കീഴിലുള്ള GSS മലയാളം പാഠശാലയുടെ ക്ലാസുകൾ ആരംഭിച്ചു, അഡ്മിഷൻ തുടരുകയുമാണ്. ഇന്ത്യൻ ഡിലൈറ്റിൽ സങ്കടിപ്പിച്ച വാർത്താസമ്മേളനത്തിൽ GSS ചെയർമാൻ സനീഷ് കൂറുമുള്ളിൽ ജനറൽ സെക്രട്ടറി ബിനുരാജ്, വൈസ് ചെയർമാൻ സതീഷ് കുമാർ മറ്റ് D.B അംഗങ്ങളായ അജികുമാർ, ശിവജി, രഞ്ജിത്ത്, ബിനുമോൻ രതീഷ് പട്ടായി എന്നിവരും പങ്കെടുത്തു.

വിദ്യാരംഭത്തിന്റെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജനറൽ സെക്രട്ടറി ബിനുരാജ് (3988 2437) മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് (3434 7514) എന്റർടൈം സെക്രട്ടറി ബിനുമോൻ (3641 5481) എന്നിവരുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!