ബഹ്‌റൈൻ പ്രതിഭ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

മനാമ: എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയും ബഹ്‌റൈനിലെ മലയാളികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ പ്രതിഭയും ചേർന്ന് നൽകുന്ന പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എൽ. സി, പ്ലസ് ടു, ഡിഗ്രി, പിജി, പ്രൊഫഷണൽ പരീക്ഷകളിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ഏർപ്പെടുത്തുന്നത്.

താല്പര്യമുള്ളവർ ബയോഡാറ്റ, മാർക്ക് ലിസ്റ്റിന്റെയും വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ10ന് ലഭിക്കത്തക്ക വിധം അപേക്ഷിക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം സെക്രട്ടറി, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി, കെ. വി സുധീഷ് സ്മാരകം, തൈവിള ലൈൻ, തിരുവനന്തപുരം -695001. ഇമെയിൽ -kvsudheeshsmarakam@gmail.com.
കവറിന് പുറത്ത് മുകളിൽ ബഹ്‌റൈൻ പ്രതിഭ പുരസ്കാരം എന്നെഴുതണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!